സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും

0
57

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഇടത് മുന്നണി യോഗം നടക്കുന്ന ഇന്നു തന്നെയാണ് സിപിഐ യോഗവും ചേരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും, സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാനുമായാണ് നേതൃയോഗം ചേരുന്നത്.

യോഗത്തില്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ പുറത്തു വിട്ട സമയവും, തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

സര്‍ക്കാരിന്റെ നടപടികള്‍ പ്രത്യേകിച്ചും മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ വകുപ്പ് തല യോഗം സിപിഐ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.

റവന്യു വകുപ്പില്‍ മന്ത്രിയറിയാതെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന വിമര്‍ശനം സി പി ഐ ഉന്നയിച്ചു പോരുന്നുണ്ട്. ഇതും യോഗത്തില്‍ ചര്‍ച്ചയാകും.കയ്യേറ്റം ഒഴിപ്പക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും, മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ പ്രശ്നങ്ങളും യോഗം ചര്‍ച്ചചെയ്യും.