സ്ത്രീകള്‍ക്ക് രക്ഷയായി ഷോക്കടിക്കും ഷൂ

0
52

 

 

 

 

 

 

 

സ്ത്രീ സുരക്ഷയ്ക്കായി സമൂഹത്തില്‍ ഒട്ടേറെ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നുവെങ്കിലും സ്ത്രീ സുരക്ഷിതയല്ല എന്നതാണ് സത്യം. ദിനംപ്രതി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ഏറിവരികയാണ്. സ്ത്രീ ആക്രമിക്കപ്പെടുന്ന സമയം അവക്ക് സ്വയരക്ഷയ്ക്കായി ഒന്നും ഇല്ലാതെ വരുന്നു. പലപ്പോഴും ആക്രമണത്തിനു ഇരയായ ശേഷമാണ് ലോകം അറിയുന്നതും. സ്ത്രീകള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടതും ഒരു ആയുധമാണ്. സ്ത്രീ സുരക്ഷയ്ക്കായി പുതിയൊരു കണ്ടുപിടുത്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ സിദ്ധാര്ത്ഥ് മണ്ഡാല എന്ന 18 കാരന്‍.

ഇലക്ട്രോ ഷൂ രൂപകല്പന ചെയ്തുകെണ്ടാണ് സിദ്ധാര്‍ത്ഥ് സ്ത്രീസുരക്ഷയ്ക്കായി രംഗത്തു വന്നത്. നടക്കുമ്പോള്‍ ചെരുപ്പില്‍ ഉണ്ടാകുന്ന ഊര്ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇങ്ങനെ ഉണ്ടാകുന്ന ഊര്‍ജം ഒരു റീച്ചാര്‍ജബിള്‍ ബാറ്ററിയില്‍ ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടു വര്‍ഷം കൊണ്ടാണ് സിദ്ധാര്‍ത്ഥ് ഈ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇതിനായി തന്റെ പഠനംപോലും മാറ്റിവെയ്ക്കുകയാണ് സിദ്ധാര്‍ത്ഥ് ചെയ്തത്.

ഈ ഷൂവിന്റെ പ്രത്യേകത ഉപദ്രവിക്കാന്‍ വരുന്ന ആളെ ഈ ഷൂ കൊണ്ട് ചവിട്ടിലാല്‍ അയാള്‍ക്ക് ഷോക്ക് ഏല്‍ക്കും. കൂടാതെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തുകയും ചെയ്യും.

സ്ത്രീകളുടെ സുരക്ഷ അതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ലക്ഷ്യം. ഇതിന് സിദ്ധാര്‍ത്ഥിനെ പ്രേരിപ്പിച്ചത് നിര്‍ഭയ സംഭമാണ്. സിദ്ധാര്‍ത്ഥിന് 12 വയസ് പ്രായമുള്ളപ്പോഴാണ് നിര്‍ഭയ സംഭവം ഉണ്ടാകുന്നത്. ഇത് സിദ്ധാര്‍ത്ഥിനെ വളരെയേറെ വിഷമിപ്പിച്ചു. അന്നുമുതല്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സിദ്ധാര്‍ഥ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുകയാണ്.

സ്ത്രീകള്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുവാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പവും സൗകര്യപ്രദവുമായിരിക്കും എന്ന ചിന്തയാണ് ഷൂവില്‍ പരീക്ഷണം നടത്താന്‍ സിദ്ധാര്‍ത്ഥിനെ പ്രേരിപ്പിച്ചത്.