സൗദി സ്വദേശിവല്‍ക്കരണം; വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍

0
46

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അഞ്ചു പദ്ധതികള്‍ ആരംഭിക്കുന്നു. തൊഴില്‍ വിപണിയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം, സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്കു നിയമനം തുടങ്ങിയവയാണു ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

തൊഴില്‍രംഗത്ത് വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും തീരുമാനമുണ്ട്. ജോലിക്കാരായ സ്ത്രീകളുടെ യാത്ര സുഗമമാക്കാനുള്ള പ്രത്യേക പദ്ധതി, അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ‘ചില്‍ഡ്രന്‍സ് ഹോസ്പിറ്റാലിറ്റി പ്രോഗ്രാം’, സ്ഥാപനങ്ങള്‍ക്കു പുറമേ, ഫ്രീലാന്‍സ്, പാര്‍ട് ടൈം മേഖലകളില്‍ യുവതീയുവാക്കള്‍ക്കു പ്രത്യേക പരിശീലന പദ്ധതികള്‍ എന്നിവയ്ക്കാണു തൊഴില്‍മന്ത്രി ഡോ.അലി അല്‍ഖാഫിസ് തുടക്കമിട്ടത്.

മുന്‍പും ബാങ്കിംഗ്, റീടെയില്‍, മറ്റ് നിരവധി മേഖലകളിലും സൗദി സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ വനിതകള്‍ക്കു കൂടി പ്രാതിനിധ്യം നല്‍കുമ്പോള്‍ വിവിധ മേഖലകളില്‍ വനിതകള്‍ക്ക് തിളങ്ങാനാകും.