ഇസ്ലാമാബാദ്: വീട്ടു തടങ്കലില്‍ കിടന്നു വിചാരണ നേരിടുന്ന പാക് ഭീകരന് ഹാഫിസ് സയീദ് വിചാരണയില്‍ നിന്നും രക്ഷപ്പെട്ടേക്കും. തെളിവുകളുടെ അഭാവത്തില്‍ ഹാഫിസ് സയീദിനെ വെറുതെ വിടുമെന്ന് ലാഹോര്‍ ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
പാക് സര്‍ക്കാര്‍ തെളിവുകള്‍ ഹാജരാക്കാത്തതിനാലാണ് കോടതിയുടെ ഈ മുന്നറിയിപ്പ് വന്നത്. സര്‍ക്കാരിന്റെ രീതി കണ്ടാല്‍ കണ്ടാല്‍ പരാതിക്കാരനെതിരെ തെളിവില്ലെന്നത് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജമ അത്തുദ്ദ അവ തലവനായ ഹാഫിസ് ജനുവരി 31 മുതല്‍ വീട്ടുതടങ്കലിലാണ്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു പൗരനെ തടങ്കലില്‍ വയ്ക്കാനാകില്ല.
തെളിവു ഹാജരാക്കിയില്ലെങ്കില്‍ സയീദിനെ വെറുതെ വിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ ഹാഫിസ് സയീദ് തിരിച്ചടി നേരിട്ടു.
ഹാഫീസ് സയീദിന്റെ സ്വന്തം പാര്‍ട്ടി മില്ലി മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കിയില്ല. ഭീകരസംഘടനയുമായി സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന പാക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് തീരുമാനം.