ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

0
56

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പ് നവംബര്‍ 9നും വോട്ടെണ്ണല്‍ ഡിസംബര്‍ 18നും നടക്കും. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഗുജറാത്തിലെ തെരെഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.

ഹിമാചല്‍പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരെഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.