2.0യിലെ റോബോട്ടിക് ലുക്കില്‍ എമി ജാക്‌സണ്‍

0
61

ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0യിലെ എമി ജാക്‌സണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തില്‍ രജനീകാന്തിന്റെയും അക്ഷയ് കുമാറിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിരുന്നു. ശങ്കറിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

പ്രതീക്ഷിച്ചതു പോലെ തന്നെ എമി ജാക്‌സണ്‍ റോബോട്ടിന്റെ കഥാപാത്രവേഷത്തിലാണ് പോസ്റ്ററില്‍ വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.