kuv 100 ഇലക്ട്രിക് കാറുമായി മഹീന്ദ്ര

0
186

ഇലക്ട്രിക് വാഹനങ്ങളുടെ ഒരു യുഗമാണ് ഇനി വരാനിരിക്കുന്നത്. ഇതു ലക്ഷ്യം വെച്ച് മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് വാഹന നിര്‍മ്മാണ നയങ്ങള്‍ക്ക് പുറകെയാണ്. മഹീന്ദ്ര അടുത്ത വര്‍ഷം തന്നെ ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാനുള്ള പണികള്‍ തുടങ്ങിക്കഴിഞ്ഞു.

മഹീന്ദ്രയുടെ ചെറുകാര്‍ ഗണത്തില്‍പ്പെട്ട kuv 100 കാറാണ് ഇലക്ട്രിക് പതിപ്പില്‍ അടുത്തവര്‍ഷം ആദ്യം പുറത്തിറങ്ങുക.

പുതിയ KUV 100 NXT പുറത്തിറക്കവെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ കമ്പനി നല്‍കിയത്.

KUV 100 കമ്പനിയുടെ മൂന്നാമത്തെ ഇലക്‌ട്രിക് മോഡലായിരിക്കും ഇ 20-പ്ലസ്, ഇ-വെറിറ്റോ എന്നിവയാണ് നേരത്തെ ഇലക്‌ട്രിക് ശ്രേണിയില്‍ സ്ഥാനംപിടിച്ചിരുന്നത്.പുതിയ ഇലക്‌ട്രിക് കാറിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴസ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
രൂപത്തില്‍ റഗുലര്‍ KUV 100-ല്‍ നിന്ന് യാതൊരു മാറ്റങ്ങളും ഇലക്‌ട്രിക് പതിപ്പിനുണ്ടാകില്ലെന്നാണ് സൂചന. താരതമ്യേന കുറഞ്ഞ വിലയും പ്രതീക്ഷിക്കാം.