ആറ് വയസ്സുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി

0
62

ഹൈദരാബാദ്: ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു. തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു. വൈകുന്നേരം സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ ഉച്ചയ്ക്ക് ശേഷം അമ്മയുടെ സഹോദരനൊപ്പം കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ 22കാരനായ ശിവകുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചുവെന്നും, ശേഷം സമീപത്തെ കിണറിലേക്ക് വലിച്ചെറിഞ്ഞെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൃതദേഹം കിണറില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.