ആലുവയില്‍ ലോറിയിടിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

0
49

ആലുവ: ലോറിയിടിച്ച്‌ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രോ നിര്‍മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച്‌ തെറിപ്പിച്ചിരിക്കുന്നത്. ദേശീയപാതയില്‍ മുട്ടം തൈക്കാവ് ബസ് സ്റ്റോപ്പിന് സമീപം രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്

ഇടിച്ച ലോറി നിര്‍ത്താതെ പോകുകയായിരുന്നു. ഒരു ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നും ദൃസാക്ഷികള്‍ പറയുന്നു.ഇടിയുടെ ആഘാതത്തില്‍ തൊഴിലാളികള്‍ പത്തുമീറ്ററോളം ദൂരേയ്ക്ക് തെറിച്ചുപോയി.

മെട്രൊ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിലെ ഗതാഗതം തിരിച്ചുവിടാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുമ്പോഴാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.