സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് ‘ആവാസ്’ . നമ്മുടെ സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന മുഴുവന്‍ തൊഴിലാളിക്കും സൗജന്യ ഇന്‍ഷ്വറന്‍സും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്.
ഈ പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും ലഭിക്കും.
ആവാസ് രജിസ്ട്രേഷന് ഒക്ടോബര്‍ 13-ാം തീയതി മുതല്‍ ആരംഭിക്കും. നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.