ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക്

0
51
--------------------Byline Requested-------- Midfield action between Ghana and India during FIFA,U-17, World Cup Match at JLN Stadium, in the Capital on Thursday.----The Statesman---- Subrata Dutta----- 12--10--2017.

 

ന്യൂഡല്‍ഹി: അണ്ടര്‍-17 ലോകകപ്പില്‍ എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഘാനയോടും തോറ്റ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായി.

കളി തുടങ്ങി 43-ാം മിനിറ്റിലാണ് ഘാന ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ എറിക് ഐഹായായിരുന്നു ഗോള്‍സ്‌കോറര്‍. രണ്ടാം പകുതിയില്‍ വീണ്ടും ഐഹായ ലക്ഷ്യം കണ്ടു. ഇതോടെ ഘാന രണ്ട് ഗോളിന്റെ ലീഡ് നേടി

ആദ്യ പകുതിയില്‍ ഘാനക്കെതിരെ ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും മികച്ചു നിന്ന ഇന്ത്യ രണ്ടാം പകുതി ആയപ്പോഴേക്കും പിന്നോട്ടു പോവുകയായിരുന്നു. അവസാന പത്ത് മിനിറ്റായപ്പോഴേക്കും ഇന്ത്യയുടെ യുവനിര തളര്‍ന്നുപോയിരുന്നു. ഈ അവസരത്തില്‍ 86,87 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ഘാന ഇന്ത്യയുടെ പരാജയഭാരം കൂട്ടി.

ഐറിക് ഐഹായെ കൂടാതെ റിച്ചാര്‍ഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടോക്കുവും ഘാനക്കായി സ്‌കോര്‍ ചെയ്തു. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഘാനയുടെ അവസാന രണ്ടു ഗോളുകള്‍ പിറന്നത്.