ടൈം മാഗസിന്റെ നെക്സ്റ്റ് ജനറേഷന് ലീഡേഴ്സ് 2017 പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടി ഗുര്‍മെഹര്‍ കൗര്‍. രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറിന്റെ പോസ്റ്റര്‍ ക്യാംപെയിന് നേരത്തെ വൈറലായിരുന്നു.
ഞാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയമില്ല എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചു നില്ക്കുന്ന സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തായിരുന്നു ഗുര്‍മെഹറിന്റെ പ്രതിഷേധ പ്രകടനം. ക്യാംപെയിന് വൈറലായതോടെ വിദ്യാര്‍ത്ഥിനിക്കെതിരെ ബലാത്സംഗ ഭീഷണി വരെ ഉയര്‍ന്നിരുന്നു.
കടുത്ത ഭീഷണികള്‍ ഉണ്ടായിട്ടും അത് നേരിടാന്‍ ഗുര്‍മെഹര്‍ കൗര്‍ പ്രകടിപ്പിച്ച നേതൃത്വ ഗുണമാണ് പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചതെന്ന് മാഗസിന് വിശദീകരിക്കുന്നു. ജോണ്‍ ബോയേഗ, ലില്ലി സിംഗ്, ട്രെവര്നോവ എന്നിവരോടൊപ്പമാണ് ഗുര്‍മെഹറും ഇടം നേടിയത്.
ഗുര്‍മെഹറിനെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് താരം സെവാഗും രംഗത്തെത്തിയിരുന്നു. ഗുര്‍മെഹര്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തിനു നേരെയാണ് വിമര്‍ശനമുയര്‍ന്നത്. തന്റെ അച്ചനെ കൊന്നത് പാകിസ്താനല്ലെന്നും മറിച്ച് യുദ്ധമാണെന്നുമുള്ള പോസ്റ്റ് ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.
യിരുന്നത്.