കക്കയം വാലിയില്‍ ഉരുള്‍പൊട്ടലില്‍ ഗതാഗതം മുടങ്ങി

0
49

 

കോഴിക്കോട്: കനത്തെ മഴയെ തുടര്‍ന്ന് കക്കയം വാലിയില്‍ ഉരുള്‍പെട്ടല്‍. മലയോര മേഖലയിലെ കനത്ത മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. ഇതേതുടര്‍ന്ന് വിദേശ സഞ്ചാരികള്‍ ഇവിടെ കുടുങ്ങി. കക്കയം ഡാം സന്ദര്‍ശിക്കാന്‍ വന്നവരായിരുന്നു വിദേശികള്‍.

ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. യന്ത്രസംവിധാനങ്ങള്‍ അടക്കമുള്ളവ സ്ഥലത്തെത്തിച്ച് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് അവിടെനിന്ന് തിരിച്ചെത്താന്‍ കഴിയൂവെന്നാണ് ലഭ്യമായ വിവരം.