കോഴിക്കോടും ഇടുക്കിയിലും കനത്ത മഴ; ഉരുള്‍പൊട്ടല്‍

0
50

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ഇടുക്കിയിലും കനത്ത മഴ. കക്കയം ഡാമിന്റെ സമീപപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. വയനാട് ചുരത്തില്‍ റോഡ് ഒലിച്ചു പോയി. കനത്ത മഴയേത്തുടര്‍ന്ന് ഇടുക്കി ജില്ലാ സ്‌കൂള്‍ കായികമേളയിലെ ചില ഇനങ്ങള്‍ മാറ്റിവെച്ചു.

കക്കയം താഴ്വരയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതോടെ കക്കയം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളും വനം വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഒറ്റപ്പെട്ടിരിക്കുകയാണ്. മഴക്ക് ശമനമുണ്ടായാലേ ഇവര്‍ക്ക് തിരിച്ചുവരാനാകൂ. കനത്ത മഴ മൂലം ചുരത്തിലെ ഗതാഗതവും തടസ്സപ്പെട്ടു.