ഗൊരഖ്പൂരില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു; നാല് ദിവസത്തിനിടെ 69 മരണം

0
49


ഗൊരഖ്പൂര്‍: ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു. ആശുപത്രിയില്‍ നാല് ദിവസത്തിനിടെ 69 കുട്ടികള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related image

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജപ്പാന്‍ ജ്വരം ബാധിച്ച ആറ് പേരും 13 നവജാത ശിശുക്കളും ഉള്‍പ്പെടെ 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related image

കഴിഞ്ഞ ആഗസ്റ്റില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കരാറുകാര്‍ക്ക് പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു ആക്ഷേപം.

Related image

എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനാലോ, ചികിത്സ ലഭിക്കാത്തതിനാലോ അല്ല കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിന് 12 കുട്ടികളും എട്ടിന് 20 കുട്ടികളും ഒന്‍തിന് 18 കുട്ടികളും ഒക്ടോബര്‍ പത്തിന് 19 പേരും മരിച്ചുവെന്നാണ് ആശുപത്രിലെ കണക്കുകള്‍.

Related image