ന്യൂഡല്‍ഹി: ഗൗതം ബംബാവാലെയെ ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു. ഡോക്ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും സമവായം തേടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിയമനം.ബംബാവാലെ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ പാക്കിസ്ഥാന് ഹൈകമ്മീഷണറാണ് അദ്ദേഹം.
1984 ഐ എഫ് എസ് ബാച്ച് ഉദ്യോഗസ്ഥനായ ഗൗതം മന്ഡാരിന് ചൈനീസ് ഭാഷയാണ് വിദേശഭാഷാ വിഭാഗത്തില്‍ തെരഞ്ഞെടുത്തിരുന്നത്.
1985-1991 കാലഘട്ടത്തില്‍ ഹോങ്കോംഗലും ബെയ്ജിംഗില്‍ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ഗൗതം ബംബാവാലെ പ്രവര്‍ത്തിച്ചിരുന്നു.