മുംബൈ: റിലയന്‍സ് ഇന്ഡസ്ട്രീസില് ലാഭത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ലാഭത്തില്‍ 12.79 ശതമാനം വര്‍ദ്ധനയുണ്ട്.
എന്നാല്‍ റിലയന്‍സ് ജിയോ നഷ്ടം രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ 271 കോടിയാണ് ജിയോയുടെ നഷ്ടം.
8,097 കോടിയാണ് സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ ആകെ ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 7,179 കോടിയായിരുന്നു.
കമ്പനിയുടെ ആകെ വരുമാനത്തിലും വര്‍ദ്ധനയുണ്ട്. 97,402 കോടിയാണ് ഇപ്പോഴത്തെ ആകെ വരുമാനം.
കഴിഞ്ഞ വര്‍ഷത്തില്‍ രണ്ടാം പാദത്തിലെ വരുമാനം 84,044 കോടിയാണ് .
റിലയന്‍സിന്റെ മികച്ച പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് ചെയര്മാന് മുകേഷ് അംബാനി പ്രതികരിച്ചു.