ടിപി വധത്തിലെ യുഡിഎഫ് ഒത്തുതീര്‍പ്പ്: വി.ടി. ബൽറാമിനെ ചോദ്യം ചെയ്യണമെന്നു കുമ്മനം

0
51

കോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം പയറ്റിയെന്നു പരസ്യമായി പറഞ്ഞ തൃത്താല എംഎല്‍എ വി.ടി. ബൽറാമിനെ ചോദ്യം ചെയ്യണമെന്നു .  ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകും. ബൽറാമിന്‍റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.

സോളർ സമരം അവസാനിപ്പിക്കാൻ സിപിഎമ്മും യുഡിഎഫും തമ്മിൽ ഉണ്ടാക്കിയ കരാർ എന്താണെന്നു ബല്‍റാം തുറന്നു പറയണം.

ആദർശ രാഷ്ട്രീയത്തിന് അൽപ്പമെങ്കിലും പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ബൽറാം ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരാകണം. ഇല്ലാങ്കിൽ ബൽറാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.

കേരളത്തിൽ ഇരുമുന്നണികളും ഒത്തുതീർപ്പു രാഷ്ട്രീയമാണ് നടത്തുന്നതെന്നു മുന്‍പ് തന്നെ ബിജെപി ആരോപിച്ചിട്ടുണ്ട്. അത് ബല്‍റാമിന്റെ പ്രതികരണത്തോടെ സത്യമാണെന്നു തെളിഞ്ഞു.

സോളാര്‍ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ സിപിഎം വോട്ടു കിട്ടിയെന്ന കെ. മുരളീധരന്‍റെ പ്രസ്താവനയും ഇപ്പോഴത്തെ ബൽറാമിന്‍റെ പ്രസ്താവനയും അതിന്‍റെ തെളിവാണ്.

ബിജെപിയെ എതിർക്കാൻ കേരളത്തിൽ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും ലയിച്ച് ഒന്നാകണം. കുമ്മനം പറഞ്ഞു.