തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് ഒന്ന് (റെഗുലര്‍) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളിലായി നവംബര്‍ 22 മുതല്‍ നടത്തും. അപേക്ഷകര്‍ ഫീസ് അടച്ച് അപേക്ഷകള്‍ ഒക്ടോബര്‍ 23 നകത്ത് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം.

കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 25 നകം ചെയര്‍ പേഴ്‌സന്‍, ബോര്‍ഡ് ഓഫ് ഡിഫാം എക്‌സാമിനേഷന്‍സ്, ഡയറക്ട്രേറ്റ് ഓഫ് മെഡിക്കല്‍ എജീക്കേഷന്‍, തിരുവനന്തപുരം -11 എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക് www.dme.kerala.gov.in