ദേശീയഗാനാലപനത്തിനിടെ ഫോണ്‍; വെട്ടിലായി ബിജെപി മുഖ്യമന്ത്രി

0
37

ജയ്പൂര്‍; ദേശീയ ഗാനം ആലപിക്കുമ്പോള്‍ ബിജെപി മുഖ്യമന്ത്രിയുടെ ഫോണ്‍വിളി സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഫോണ്‍ വിളിച്ചത്. ഒക്ടോബര്‍ 9ന് നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നത്.

ദേശീയതയുടെ സംരക്ഷകാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്ന ബിജെപി ഇക്കാര്യത്തില്‍ എന്ത് പറയുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. ദേശീയ ഗാനം ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന അംഗപരിമിതനെ പോലും ആക്രമിച്ചവരാണ് ബിജെപിക്കാരെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് ബിജെപിയും സംഘപരിവാറും.