നഴ്‌സിങ് പരീക്ഷയ്ക്ക് 2014ലെ ചോദ്യം ആവര്‍ത്തിച്ചു; ആരോഗ്യ സര്‍വകലാശാല വിവാദത്തില്‍

0
52


കൊച്ചി: മൂന്നാം വര്‍ഷ നഴ്‌സിങ് പരീക്ഷയില്‍ 2014ലെ ആതേ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു. ചോദ്യപേപ്പറില്‍ ആകെയുള്ള മാറ്റം 2014 എന്ന വര്‍ഷം മാത്രമാണ്. ആരോഗ്യ സര്‍വകലാശാലയും ചോദ്യപേപ്പര്‍ നല്‍കിയതില്‍ സങ്കേതിക പിഴവുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പിഴവ് സംഭവിച്ചത് ഓണ്‍ലൈന്‍ പൂളില്‍ നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കിയപ്പോഴാണെന്നും ഇതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. കേരളത്തിലെ 120-ഓളം കോളേജുകളില്‍ നിന്നായി 5000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയിലാണ് പിഴവുണ്ടായത്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്‌സിങ് ഫാക്കല്‍റ്റി അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.