പത്ത് വയസുകാരിയെ 13 കുട്ടികളുടെ പിതാവ് പീഡനത്തിനിരയാക്കി

0
79


ജമ്മു: പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ 13 കുട്ടികളുടെ പിതാവായ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ പ്രചരിപ്പിച്ചതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

ജമ്മു കശ്മീരിലെ ജമ്മുവില്‍ 25 ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. 52 കാരനായ പ്രതിക്ക് രണ്ടു ഭാര്യമാരിലായി 13 കുട്ടികളാണുള്ളത്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് ഡിഎസ്പി റിയാസ് താന്ത്രേ പറഞ്ഞു. പീഡനത്തിനിരയായ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.