പാലക്കാട് നെല്ല് സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി വിഎസ്

0
60


തിരുവനന്തപുരം: പാലക്കാട് നെല്ല് സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചതായി ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.

പാലക്കാട്‌ കൊയ്ത്ത് ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും മില്ലുടമകള്‍ നെല്ല് സംഭരിക്കാത്തത് വിഎസ് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ്‌ നെല്ല് സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് പി.തിലോത്തമന്‍ അറിയിച്ചത്.

നെല്ല് സംഭരണം യഥാവിധി നടക്കാത്തത് കാരണം പാലക്കാട് നെല്ല് നശിക്കുന്ന അവസ്ഥയാണ്. ഇതൊഴിവാക്കാന്‍ കര്‍ഷകര്‍ നെല്ല് കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയാണ്.

ഈ അവസരം മുതലെടുത്ത് മില്ലുകാര്‍ പാതി വിലയ്ക്ക് നെല്ല് വാങ്ങിക്കുന്നുമുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് വിഎസ് അടിയന്തിരമായി ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ വകുപ്പ് മന്ത്രിയെ സമീപിച്ചത്.