പ്രേക്ഷകര്‍ ഈ സിനിമയെ സ്വീകരിക്കുക സെക്സി ദുര്‍ഗ്ഗ എന്ന പേരില്‍ മാത്രം

0
88

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സിദുര്‍ഗ്ഗ എന്ന മലയാള ചലച്ചിത്രത്തെക്കുറിച്ച് കേട്ടു തുടങ്ങിയ കാലം മുതല്‍ക്കെ വിവാദങ്ങളാണ്. വിവാദങ്ങളൊക്കെയും നടക്കുന്നത് സിനിമയുടെ പേരിനെച്ചൊല്ലി മാത്രമാണ്. സിനിമ എന്താണ് എന്ന് അറിയണമെങ്കില്‍ ഈ സിനിമ കാണണം. സിനിമയുടേതെന്ന് മാത്രമല്ല എന്തിന്റെയും പേര് എന്നു പറയുന്നത് എപ്പോഴും എല്ലാപേരും കൃത്യമായി തന്നെ ശ്രദ്ധിക്കുന്ന ഒന്നു തന്നെയാണ്. ഒരു പേര് കൊണ്ട് ഒരു വ്യക്തിയെ അല്ലങ്കില്‍ സമൂഹത്തെ ആകര്‍ഷിപ്പിക്കാം അലോസരപ്പെടുത്താം. ഇവിടെ സെക്സി ദുര്‍ഗ്ഗ എന്ന ചലച്ചിത്രത്തിലെ പേരുതന്നെയാണ് പ്രശ്നം.

സിനിമ എന്താണ് എന്നോ സനിമ സംസാരിക്കുന്ന വിഷയം എന്താണെന്നോ ഒരു തരത്തിലുള്ള അറിവും ആര്‍ക്കും ലഭിക്കാത്ത പക്ഷം അവര്‍ സിനിമയുടെ പേരിനെ ചൊല്ലി സംസരിച്ചുകൊണ്ടേ ഇരിക്കുന്നു. പക്ഷേ നമ്മുടെ നാട്ടില്‍ നമുക്ക് സിനിമ കാണണമെങ്കില്‍ സിനിമയെ സെന്‍സര്‍ ചെയ്യണം. സെന്‍സര്‍ ചെയ്യാന്‍ സിനിമ എത്തിയപ്പോള്‍ അവിടെയും പ്രശ്നം പേരുതന്നെയാണ് ഒരു പേരിനെ എത്രമാത്രം നമ്മുടെ സമൂഹം പേടിക്കുന്നു ആരാദിക്കുന്നു ഇവയെല്ലാം ഈ ഒരൊറ്റ സിനിമ തെളിയിച്ചു തരുകയാണ്

സെക്സിദുര്‍ഗ്ഗ എന്ന സിനിമയിലെ സെക്സി എന്ന വാക്ക് എടുത്തുമാറ്റുകയും പകരം മറ്റൊരു പേര് ചേര്‍ത്ത് എസ് ദുര്‍ഗ്ഗ എന്ന പേരില്‍ സെന്‍സര്‍ ചെയ്യുമ്പോഴും സംവിധായകന്‍ അതിനെ എതിര്‍ക്കാതെ സെന്‍സര്‍ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിക്കുകയുമായിരുന്നു. ഇതിനുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു

സിനിമ എന്നു പറയുന്നത് ഒരിക്കലും അതിന്‍റെ പേരുമാത്രമല്ല. സിനിമയ്ക്ക് ഒരു പേരുണ്ടാകുന്നത് സിനിമ പ്രേക്ഷകര്‍ കാണാന്‍ തുടങ്ങുമ്പോഴാണ്. ഈ സിനിമ സെക്സി ദുര്‍ഗ്ഗ എന്ന പേരില്‍ മാത്രമേ കാണുകയുള്ളു അതില്‍ ഒരു സംശയവുമില്ല.

ആ പേരെന്നു പറയുന്നത് ഒരു ഐഡന്റിറ്റിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഉണ്ടാക്കിയെടുത്ത ഐഡന്റിറ്റിയാണ്. അതിനു വേണ്ടി ഫയറ്റു ചെയ്ത് ഒന്നും ചെയ്യേണ്ട കാര്യമില്ല. ചെയ്താല്‍ തന്നെ അതൊരു അനാവശ്യമായ ഫയറ്റായിരിക്കും.

ഇതൊരു ഇന്‍റെര്‍നാഷണല്‍ ഫിലിമണ്. ഇവിടെ മാത്രം പേരുമാറ്റി കാണിക്കുന്നെന്നേ യുള്ളൂ. ഇറാനിലായിരുന്നു ഈ സിനിമ ഇറങ്ങുന്നതെങ്കില്‍ സെക്സി എടുത്തുമാറ്റണം സെക്സെന്നു പറയുന്ന വാക്ക് അവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഇതില്‍ നിന്നു മനസിലാക്കാന്‍ കഴിയും അതേ ഒരു അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യയെന്നും. ഇതൊരു രാജ്യത്തിന്‍റെ പരിമിതിയാണ് സിനിമയുടെ പരിമിതിയല്ലത്.

ഈ സിനിമയുടെ പേരുമാറ്റാന്‍ സമ്മതിച്ചതിനു കാരണം തന്നെ ഈ സിനിമയുടെ ഉള്ളടക്കത്തിലൊന്നും മാറ്റം വരുത്തിയിട്ടില്ലാത്തതുകണ്ടാണ്. സിനിമക്കുള്ളില്‍ ലോക്കലായി ഉപയോഗിക്കുന്ന ചെറിയ തെറിവാക്കുകള്‍ മാത്രമാണ് മാറ്റാന്‍ പറഞ്ഞിരിക്കുന്നത്. അതൊരു തെറിവാക്കാണെന്ന് മനസിലായാല്‍ മതി അല്ലാതെ എന്ത് തെറിവാക്കാണെന്ന് കാണിക്കേണ്ടകാര്യമില്ലിതില്‍. ആ ബീപ്പ് ശബ്ദം മതി അത് കാഴ്ചക്കാരനു മനസിലാക്കാന്‍.

നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഒരു കുതിരകയറ്റമാണത്. സെന്‍സര്‍ഷിപ്പെന്ന് പറയുന്നത് തന്നെ ആവിശ്യമില്ലാത്ത ഒരു സംഗതിയാണത്.

ആശയപ്രകാശത്തിനുള്ള സ്വാതന്ത്ര്യം മൗലീകാവകാശം എന്നു പറയുകയും അതേസമയം ഈ പറയുന്നതുപോലെ സിനിമയുടെ കാര്യത്തിലൊക്കെ വലിയ ഇടുങ്ങിയ ഇടപെടലുകള്‍ നടത്തുന്നതൊക്കെ ശരിക്കും തെറ്റാണ്.

ആയിരം പേരിലധികം പരാതി ഈ പേരിനെച്ചൊല്ലി ഐ ആന്ഡ് ബി മിനിസ്റ്ററിക്കും സെന്‍സര്‍ബോര്‍ഡിനുമൊക്കെ നല്‍കിയിട്ടുണ്ട്. അതിന്‍റെ പേരിലാണ് പേരുമാറ്റുക എന്ന പ്രശ്നം വരുന്നത്. അല്ലാതെ സിനിമയില്‍ ഈ പേരുമായി ബന്ധപ്പെട്ട് ഏതൊരു പ്രശ്നവുമില്ല.