കോഴിക്കോട്: നാദാപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്. കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. കക്കംവെള്ളി പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് വളയത്തേക്കുന്ന ബസും തൊട്ടില്‍പ്പാലത്ത് നിന്ന് വടകരയിലേക്ക് വരികയായിരുന്ന ബസും തമ്മിലായിരുന്നു കൂട്ടിമുട്ടിയത്.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാദാപുരം ഗവ. ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.