ചേരുവകള്‍
വേവിച്ച പച്ചകറികള്‍ (കാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, കോളിഫ്ളവര്‍) – ഒന്നരക്കപ്പ്
തക്കാളി കഷണങ്ങളാക്കിയത് – രണ്ടെണ്ണം
വലിയ ഉള്ളി കഷണങ്ങളാക്കിയത് – ഒരെണ്ണം
പച്ചമുളക് നീളത്തില്‍ കീറിയത് – ഒരെണ്ണം
ഇഞ്ചി പേസ്റ്റ് – അര ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
കശുവണ്ടി – 6 എണ്ണം
കസ്കസ് – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – അര ടീസ്പൂണ്‍
ജീരകപ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – അലങ്കരിക്കാന്‍
മസാലക്കൂട്ട്
ഒരി പ്രഷര്‍കുക്കറില്‍ തക്കാളി, ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കശുവണ്ടി, കസ്കസ് എന്നിവ അരകപ്പ് വെള്ളം ചേര്‍ത്ത് രണ്ട് വിസില്‍ അടിപ്പിക്കുക. ഇത് തണുക്കുമ്പോള്‍ ബ്ലന്ഡറിലെടുത്ത് കുഴമ്പു രൂപത്തിലാക്കുക.
ഒരു കഡായി എടുത്ത് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് മസാലക്കൂട്ട് ചേര്‍ത്ത് 7-8 മിനിറ്റ് ചെറിയ തീയില്‍ ഫ്രൈ ചെയ്യുക. ഇതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് 4-5 മിനിറ്റ് നേരം ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്യുമ്പോള്‍ മസാലയില്‍ ജലാംശം കുറഞ്ഞാല്‍ അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക. ഇതുവഴി വെളിച്ചെണ്ണയുടെ ഉപയോഗം കുറയ്ക്കാം. മസാല പാകമായിക്കഴിഞ്ഞാല്‍ വേവിച്ച പച്ചകറികള്‍, ഒന്നേകാല്‍ കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് പഞ്ചസാര എന്നിവ ചേര്‍ത്ത് 4-5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. അടുപ്പ് കെടുത്തി ഇറക്കി വെക്കുക. ഇതിനു മുകളില്‍ മല്ലിയില വിതറി അല്പം ലൈം ജ്യൂസും ചേര്‍ത്ത് കഴിക്കാം.