ഇസ്ലാമാബാദ്: അമേരിക്കയുടെ ഭീഷണിയില്‍ താലിബാന്റെ തടവിലായിരുന്ന കുടുംബത്തെ പാകിസ്ഥാന് മോചിപ്പിച്ചു. താലിബാന് ഭീകരര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യു.എസ്-കനേഡിയന്‍ ദമ്ബതികളെയും മൂന്നു കുഞ്ഞുങ്ങളെയുമാണ് തടവിലാക്കിയത്. ഇവരെയാണ് സൈന്യം മോചിപ്പിച്ചു. ഇത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും സ്ഥിരീകരണം വന്നു കഴിഞ്ഞു.
യു.എസ് പൗരയായ കയ്റ്റ്ലന്‍ കോള്‍മനെയും ഇവരുടെ ഭര്‍ത്താവായ കനേഡിയക്കാരന് ജോഷ്വ ബോയ്ലിനെയും 2012ലാണ് അഫ്ഗാനിസ്ഥാനില്‍ വച്ച് താലിബാന് ഗ്രൂപ്പായ ഹക്കാനി പിടികൂടിയത്. ഇവരെ ബന്ദിയാക്കുമ്പോള്‍ കയ്റ്റ്ലന്‍ ഗര്‍ഭിണിയായിരുന്നു. തടവിലിരിക്കവെയാണ് രണ്ടു കുട്ടികള്‍ കൂടി ജനിച്ചത്. മാചിപ്പിക്കപ്പെട്ടപ്പോള് മാത്രമാണ് മൂന്നാമത്തെ കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വീഡിയോയില്‍ താലിബാന്റെ പീഡനങ്ങളില്‍ നിന്നും തങ്ങളെ മോചിപ്പിക്കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു.
ഭീകരവാദത്തിനു നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത പാകിസ്ഥാനെതിരെ രൂക്ഷമായ ഭാഷയില്‍ പലപ്പോഴും അമേരിക്ക വിമര്‍ശനം ഉന്നയിച്ചിരുന്നു. പാകിസ്ഥാനെതിരെ പല നടപടികള്‍ക്കും ട്രംപ് സര്‍ക്കാര്‍ ഒരുങ്ങുകയും ചെയ്തിരുന്നു. അടുത്തിടെ പാക് വിദേശകാര്യ മന്ത്രി ഖജ്വ ആസിഫ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ദമ്ബതിമാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് പാക് സൈന്യത്തിന്റെ ഇടപെടല്‍.