ബോളിവുഡ് താരം രണ്‍വീര്‍ സിങ് തന്റെ പുതിയ ഹിന്ദി ചിത്രമായ പത്മാവതിയില്‍ അലാവുദീന്‍ ഖില്‍ജിയുടെ വേഷത്തിലാണ് അഭിനയിച്ചത്. പക്ഷേ ഇപ്പോള്‍ താരം സിനിമയ്ക്ക് പുറത്തും തന്റെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാത്ത രീതിയിലാണ് പെരുമാറുന്നത്.

അഭിനയിക്കുന്ന കഥാപാത്രമായി ജീവിച്ചു എന്നു പറയാറുണ്ട്. രണ്‍വീര്‍ സിങിന്റെ കാര്യത്തില്‍ അത് സത്യമായിരിക്കുന്നു. ഷൂട്ടിംഗ് ഇല്ലാത്ത സമയത്തും അയാള്‍ അലാവുദീന്‍ ഖില്‍ജിയെ പോലെയാണ് പെരുമാറുന്നത്. നടന്റെ ഈ പെരുമാറ്റം ബന്ധുക്കളെയും സുഹൃത്തുക്കളെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു മനോരോഗ വിദഗ്ധനെ കാണിക്കാനാണ് സാധ്യത.