രമ്യ നമ്പീശന്‍റെ തമിഴ് ചിത്രം സത്യയിലെ കവര്‍ വേര്‍ഷന്‍ ഗാനം വന്‍ ഹിറ്റ്

0
124

 


രമ്യ നമ്പീശന്‍റെ പുതിയ കവര്‍ വേര്‍ഷന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു.

ഗായിക എന്ന നിലയില്‍ തമിഴിലും ചുവടുറപ്പിക്കുകയാണ് നടി രമ്യ നമ്പീശന്‍.

ഗാനം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ 1ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.

സത്യ എന്ന ചിത്രത്തിലെ യവ്വ്ന എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ആണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് .

രമ്യ നമ്പീശന്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലും എത്തുന്നുണ്ട്.

സൈമണ്‍ കിംഗ് ആണ് ഇതിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് .

പ്രദീപ് കൃഷ്ണമൂര്‍ത്തയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.