രാഹുല്‍ ഉടന്‍തന്നെ പാര്‍ട്ടി അധ്യക്ഷനാകുമെന്ന് സോണിയ

0
52


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് വാര്‍ത്ത സ്ഥിരീകരിച്ച് സോണിയ ഗാന്ധി.രാഹുല്‍ ഗാന്ധി എന്ന് പാര്‍ട്ടി അധ്യക്ഷനാവും എന്ന് ഒരുപാട് കാലമായി നിങ്ങള്‍ എന്നോട് ചോദിക്കുന്നു. ഉടന്‍ തന്നെ അത് സംഭവിക്കും. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സോണിയ.
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ്, ഡല്‍ഹി ഘടകങ്ങള്‍ പ്രമേയം പാസ്സാക്കിയിരുന്നു.
എഐസിസി പുനസംഘടന പൂര്‍ത്തിയായാല്‍ ഉടന്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാര്‍ യോഗം ചേര്‍ന്നിരുന്നു.
ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ രാഹുല്‍ സ്ഥാനമേറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന് തുടങ്ങിയിട്ട് നാളേറെയായി.