തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ സയന്‍സ്, എന്‍ജിനീയറിങ് വിഷയങ്ങളില്‍ ഗവേഷണ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
2015,2016,2017 വര്‍ഷങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് എംഎസ്സി/എംടെക്കില്‍ 70% മാര്‍ക്കിനു മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 10 നാണ് പരീക്ഷ. വിശദ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in