വാട്‌സ്ആപ്പില്‍ ആത്മഹത്യക്കുറിപ്പ്; 19കാരി ആത്മഹത്യ ചെയ്തു

0
53

 

 

 

 

 

 

 
ഹൈദരാബാദ്: വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷം 19 കാരി ആത്മഹത്യ ചെയ്തു. മുമ്ബ് സായി ദുര്‍ഗാ മോണിക്ക എന്ന 19കാരിയാണ് തന്റെ വാട്‌സ്ആപ്പില്‍ കുറിപ്പിട്ട ശേഷം തൂങ്ങിമരിച്ചത്. എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു സായി.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ: ‘സന്തോഷമായിരിക്കാന്‍ ഞാന്‍ ഭയക്കുന്നു, എനിക്കറിയില്ല എന്തുകൊണ്ടാണ് ഞാന്‍ സന്തോഷത്തോടെ ഇരിക്കുന്നത് ആളുകള്‍ ഇഷ്ടപ്പെടാത്തതെന്ന്. ജീവിതത്തിലെ ഓരോ നിമിഷവും വഷളാവുകയാണ്. എല്ലാത്തില്‍ നിന്നും മോചനം നേടി ഈ നശിച്ച ജീവിതത്തില്‍ നിന്നും ഞാന്‍ പോവുകയാണ്’.

സ്മാര്‍ട്ട് ഫോണിലും സോഷ്യല്‍ മീഡിയയിലും എപ്പോഴും സമയം ചിലവഴിച്ചിരുന്ന സായി വിഷാദരോഗത്തിന് അടിമയായിരുന്നു. കുടുംബത്തിലെ ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും ആത്മഹത്യ ഭീഷണി പെണ്‍കുട്ടി മുഴക്കുമായിരുന്നു. മരിക്കുന്നതിനു തൊട്ടു മുന്‍പുവരെ അമ്മയുമായി സായി വഴക്കിട്ടു. പിന്നീട് പുറത്തേക്കു പോയ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും തിരികെ എത്തിയപ്പോള്‍ സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു.