വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വോ​ട്ടെ​ണ്ണ​ല്‍ ഞായറാഴ്ച

0
50

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വോ​ട്ടെ​ണ്ണ​ല്‍ ഒ​ക്​​ടോ​ബ​ര്‍ 15 ഞായറാഴ്ച രാ​വി​ലെ എ​ട്ട് മണി മു​ത​ല്‍ . തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ലാണ് വോട്ടെണ്ണല്‍ നടക്കുക.

​നി​രീ​ക്ഷ​ക​ന്‍ അ​മി​ത് ചൗ​ധ​രി​യു​ടെ​യും സ്​​ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ രാ​വി​ലെ 7.45ന് ​വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്ട്രോ‍ങ് റൂം തു​റ​ക്കും.വോ​ട്ടെ​ണ്ണ​ലി​ന് 14 ടേ​ബി​ളു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നി​ല്‍ മൂ​ന്ന് വീ​തം ഉ​ദ്യോ​ഗ​സ്​​ഥ​രെ വോ​ട്ടെ​ണ്ണ​ലി​ന് നി​യോ​ഗി​ക്കും. ഒ​രു സൂ​പ്പ​ര്‍​വൈ​സ​ര്‍, ഒ​രു മൈേ​ക്രാ ഒ​ബ്സ​ര്‍​വ​ര്‍, ഒ​രു കൗ​ണ്ടി​ങ് അ​സി​സ്​​റ്റ​ന്‍​റ്​ എ​ന്നി​വ​രെ​യാ​ണ് നി​യോ​ഗി​ക്കു​ക.