സൂറിക്: സ്വിറ്റ്‌സര്‍ലന്‍ഡിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ കഴിഞ്ഞ വര്‍ഷം 43 കിലോ സ്വര്‍ണവും മൂന്നു ടണ്‍ വെള്ളിയും അരിച്ചെടുത്തു. ആകെ 31 ലക്ഷം ഡോളര്‍ (20 കോടി രൂപ).സ്വിസ് വാച്ച് നിര്‍മ്മാണ കമ്പനി പുറന്തള്ളുന്ന മലിനജലത്തില്‍ നിന്നാണ് ഈ തരികള്‍ അരിച്ചെടുത്തത്.

സ്വിറ്റസര്‍ലന്‍ഡിലെ ജൂറയില്‍ നിന്നും സ്വര്‍ണ ശുദ്ധീകരണശാലകളുള്ള ടിചിനോയില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണ്ണത്തരികള്‍ മുന്‍പ് ലഭിച്ചിരുന്നതായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ജനങ്ങള്‍ ഇനി വീടുകളില്‍തന്നെ ശുദ്ധീകരണ പ്ലാന്റ് തുടങ്ങാന്‍പദ്ധതിയിടരുതെന്നും പൊതു പൈപ്പുകളില്‍ വരുന്ന വെള്ളം സ്വര്‍ണവും വെള്ളിയും അരിച്ചെടുത്ത ശേഷമുള്ളതാണെന്ന് തെറ്റിദ്ധരിക്കരുതെന്ന ഉപദേശവും നല്‍കുന്നുണ്ട്.