സൗദിയില്‍ ട്രക്ക് അപകടം; രണ്ടുപേര്‍ മരിച്ചു

0
59

ഹരിപ്പാട്: സൗദി അറേബ്യയിലെ അബ്ഭയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു.ഇതില്‍ ഒരാള്‍ മലയാളിയാണ്.കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസാണ് മരിച്ചത്.

ബംഗാള്‍ സ്വദേശിയായ യുവാവാണ് മറ്റൊരാള്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം. പെപ്സി കമ്പനിയി ജീനക്കാരായിരുന്നു ഇരുവരും.

ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.

നിയാസ് നാല് വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തി മടങ്ങിയതാണ്. അവിവാഹിതനാണ്.

സഹോദരങ്ങള്‍: നജുമുദ്ദീന്‍, നസീഹ, അസ്ന.