വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ഹൈക്കോടതി

0
57

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയോ സത്യാഗ്രഹമോ പാടില്ലെന്ന് ഹൈക്കോടതി. ധര്‍ണക്കും സത്യാഗ്രഹത്തിനും മുന്‍കൈ എടുക്കുന്നവരെ പുറത്താക്കണം. സമരക്കാരെ പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും കോളെജ് അധികൃതര്‍ക്കും അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല. രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടവര്‍ വിദ്യാലയത്തിന് പുറത്തുപോകണം. നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കാനാണ് സമരങ്ങള്‍. പഠനത്തിന് പറ്റിയ അന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സഹായിക്കണമെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.