അഫ്ഗാനിലും സിറിയയിലും ഐഎസിനെതിരെ അമേരിക്കന്‍ സൈനിക നടപടി

0
50

കാബൂള്‍; യു.എസ് സൈന്യത്തിന്റെ കനത്ത ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് കനത്ത ആള്‍നാശം. യുഎസ് പിന്തുണയോടെയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ആക്രമണത്തിനൊടുവില്‍ റാഖ നഗരവും ഐഎസ് ഉപേക്ഷിച്ചു. നൂറിലധികം ഐഎസ് ഭീകരര്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയെ മോചിപ്പിക്കാന്‍ മാസങ്ങളായി യുഎസ് സൈന്യം കനത്ത പോരാട്ടമാണ് നടത്തിവന്നിരുന്നത്.

അഫ്ഗാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിനെ കുനാര്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. ഐഎസ് ഭീകരര്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തിവന്ന പ്രദേശമാണിത്.

ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ 14 ഐഎസ് കമാന്‍ഡര്‍മാരാണു കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.