അര്‍ധസൈനിക സേനാവിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോഡര്‍ പോലീസ് ഫോഴ്‌സിലേക്ക് (ഐ.ടി.ബി.പി.എഫ്). ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം ആകെ 62 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യത : പ്ലസ്ടു. മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്കുകളുടെ ടൈപ്പിങ് വേഗം. ഉയര്‍ന്നയോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം : 0108-2017 ന് 18-നും 25-നും മധ്യേ

ശമ്പളം: 25500-81100

എസ്.സി.എസ്.ടി.ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചും ഒ.ബി.സി കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവുണ്ട്.

ശാരീരിക യോഗ്യത: പുരുഷന്‍മാര്‍ക്ക് 165 സെ.മി ഉയരം 77-82 സെ.മി.നെഞ്ചളവ്. എസ്.ടി. വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ.മി , നെഞ്ചളവ് 76-81

സ്ത്രീകള്‍ക്ക് 155 സെ.മി. ഉയരം എസ്.ടി.വിഭാഗക്കാര്‍ക്ക് 150 സെ.മി. ഉയരം. നെഞ്ചളവ് ബാധകമല്ല.

അപേക്ഷകര്‍ക്ക് കണ്ണടകള്‍ ഉപയോഗിക്കാതെ നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ് : 100 രൂപ
www.recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിലെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍