ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

0
48

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനത്തുടര്‍ന്ന് റവന്യൂ, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ ടീമുകളെയും സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കോഴിക്കോട്,വയനാട്,ഇടുക്കി മലപ്പുറം പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ മഴ ലഭിച്ചിരുന്നു. കോഴിക്കോടിന് സമീപം കക്കയത്ത് ഉരുള്‍പൊട്ടലുമുണ്ടായി. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ മലമ്പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.