ഐവറി കോസ്റ്റില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണു

0
58

അബിജാന്‍: ഐവറി കോസ്റ്റില്‍ ചരക്കു വിമാനം കടലില്‍ തകര്‍ന്ന് വീണു. കനത്ത പേമാരിയിലും മിന്നലിലുമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടുപേര്‍ കൂടി മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാനിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വിമാനം പറന്നയുര്‍ന്ന് കുറച്ചു സമയത്തിനുള്ളിലായിരുന്നു അപകടം.

Plane Clash Ivory Coast

അറ്റ്‌ലാന്റിക് കടല്‍തീരത്തോടു ചേര്‍ന്നാണു വിമാനം തകര്‍ന്നുവീണത്. പോര്‍ട്ട് ബ്യുയറ്റില്‍നിന്ന് അധികൃതര്‍ സ്ഥലത്തെത്തി. ഫ്രഞ്ച് സേന ചരക്കു കൈമാറ്റത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.