കാശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

0
40

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വാസിം ഷാ, ഹഫീസ് നാസര്‍ എന്നീ ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.

ലിറ്റര്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും സൈന്യവും തിരച്ചില്‍ നടത്തിയത്.

സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.