കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹി മെട്രോയെക്കാള്‍ മികച്ചതാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് മുതല്‍ കലൂര്‍ വരെ മെട്രോയില്‍ യാത്ര ചെയ്ത ശേഷമായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. സുരക്ഷയൊന്നുമില്ലാതെ സുഹൃത്തുക്കള്ക്കൊപ്പമെത്തിയായിരുന്നു കണ്ണന്താനത്തിന്റെ മെട്രോ യാത്ര.