ഗൗരിലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

0
60

ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തു വിട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് രേഖാചിത്രങ്ങള്‍ പുറത്തു വിട്ടത്.

മൂന്ന് പ്രതികളുടെ രേഖാചിത്രമാണ് പോലീസ് പുറത്തു വിട്ടത്. ഇതില്‍ രണ്ടു പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ടാണ് പ്രതികളുടെ രേഖാചിത്രം പുറത്തുവിടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെപ്തംബര്‍ അഞ്ചിനാണ് സ്വന്തം വസതിയില്‍ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 40 ദിവസത്തിന് ശേഷമാണ് കൊലപാതക കേസിലെ പ്രതികളുടെ ചിത്രം അന്വേഷണ സംഘം പുറത്തു വിട്ടത്. രേഖാചിത്രം പുറത്ത് വിട്ടതോടെ പ്രതികള്‍ വലയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.