ജിയോ പേമെന്‍റ് ബാങ്കുമായി എത്തുന്നു

0
46

മുംബൈ റിലയന്‍സ് ജിയോ പേമെന്‍റ്  ബാങ്ക് തുടങ്ങാന്‍ പദ്ധതിയൊരുക്കുന്നു.ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കുമെന്നാണ് വിവരം.

കമ്പനിയുടെ ലക്ഷ്യം ബാങ്കിങ് അല്ല. മറിച്ച്‌ പേമെന്‍റ്  ബാങ്കിലൂടെ പുതിയ കസ്റ്റമേഴ്സിനെ നെറ്റ് വര്‍ക്കിലേക്ക് കൂട്ടിചേര്‍ക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

 
പേമെന്‍റ് ബാങ്ക് ഡിസംബറില്‍ തുടങ്ങാനാണ് പദ്ധതിയൊരുക്കുന്നത്.ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതായിരുന്നു. എന്നാല്‍ പിഴവുകള്‍ ഇല്ലാതെ ജിയോ പേമെന്‍റ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നാണ് വിവരം.

 
പേമെന്‍റ് ബാങ്ക് 2015 ആഗസ്റ്റിലാണ് തുടങ്ങാന്‍ ജിയോയ്ക്ക് ആര്‍ബിഐയുടെ അനുമതി ലഭിച്ചത്. ജിയോ ഏറ്റവും വേഗതയേറിയ 4ജി നെറ്റ് വര്‍ക്ക് ആയി മാറിയിരിക്കുകയാണ്.