കൊച്ചി : ജി എസ് ടി വരുന്നതോടെ മരുന്നുകളുടെ വിലയില്‍ കുറവുവരുമെന്നാണ് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ അവശ്യമരുന്നുകളായ 100ഓളം മരുന്നുകളുടെ വില വര്‍ദ്ധിച്ചിരിക്കുകയാണ്.ജീവിതശൈലീരോഗങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെ വിലകുറയും എന്നാണ് പറഞ്ഞിരുന്നത്. വിരലിലെണ്ണാവുന്ന കുറച്ചു മരുന്നുകളുടെ വില മാത്രമാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ക്കും കാര്യമായി വില കുറഞ്ഞിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ക്കും ജിഎസ്ടി വന്നതോടെ വിലകൂടി. കൊളസ്ട്രോളിനുള്ള റോസുവോസ്റ്റാറ്റിന്‍ 40 മില്ലീഗ്രാമിന്റെ ഒരു ഗുളികയ്ക്ക് ജിഎസ്ടി യ്ക്കുമുന്‍പുള്ള വില 39.90 ആയിരുന്നു ജി എസ് ടി വന്നപ്പോള്‍ ഇത് 43.56 ആയി.
വ്യാപാരികള്‍ ഇന്‍സുലിന്‍ 10 മുതല്‍ 15 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് ആകെ ആശ്വാസം.
പ്രമേഹത്തിനുള്ള ഗ്ലൈബെന്‍ ക്ലമയിഡ് അഞ്ച് മില്ലിഗ്രാം ഗുളികയ്ക്ക് ഒരുരൂപ എട്ട് പൈസയുണ്ടായിരുന്നത് 1.22 രൂപയായി. പ്രമേഹവും കൊഴുപ്പും കുറയുന്നതിനായി നിത്യേന കഴിക്കുന്ന മെറ്റേഫാര്മിന് ഗുളികയ്ക്ക് 1.46 രൂപയില്‍നിന്ന് 1.52 രൂപയായി. ഇതും മാസത്തില്‍ 60 മുതല്‍ 90 വരെ കഴിക്കേണ്ട മരുന്നാണ്. കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന അസിത്രോമൈസിന്‍ 500 മി ഗ്രാം ഗുളികയ്ക്ക് 18.72-ല്‍നിന്ന് 20.21 ആയി ഉയര്‍ന്നു. ഈ നാലുമരുന്നുകളും വിലനിയന്ത്രണപ്പട്ടികയില്‍ പെട്ടതാണ്.
ചെറിയ വിലക്കയറ്റമെന്ന് തോന്നുമെങ്കിലും ഒരു മാസം 60 മുതല്‍ 90 ഗുളികവരെയാണ് വേണ്ടത്.