ടിപി വധക്കേസ് നേരായി അന്വേഷിച്ചതിനാല്‍ മന്ത്രി സ്ഥാനം നഷ്ടമായെന്ന് തിരുവഞ്ചൂര്‍

0
75

തിരുവനന്തപുരം; ടിപി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാക്കേസ് ശരിയായി അന്വേഷിച്ച് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താന്നെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല, ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം. ആരോപണം തെളിയിക്കാന്‍ ബല്‍റാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രമുഖ ചാനലിന്റെ മുഖാമുഖം പരിപാടിയിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി വധക്കേസിന് പിന്നിലെ ഗൂഢാലോചന നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടുപോകാതെ ഒത്തുകളിച്ചതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്ന് വിടി ബല്‍റാം എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചത് വിവാദമായിരുന്നു. ഇക്കാര്യം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.