മലയാള ചലച്ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.
മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേര്‍ന്നൊരുക്കിയ മറ്റൊരു
ഹിറ്റായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും.
കഴിഞ്ഞ ജൂണില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.
റീല്‍ ഏഷ്യന്‍ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഓസ്കാറിന് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടിയിരുന്നു
രാജ് കുമാര്‍ റാവു ചിത്രം ‘ന്യൂട്ടണ്‍’ ആണ് ഒടുവില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പേരു സൂചിപ്പിക്കുന്നതുപോലെ ഒരു മോഷണ കഥ പറയുന്ന ചിത്രമാണ്.
കള്ളന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ കൈകാര്യം ചെയ്യുന്നത്.