നാണയം അസാധുവാക്കി ബ്രിട്ടണ്‍

0
56

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും ഒരു പൗണ്ട് നാണയം നിരോധിക്കുന്നു.ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വരും.1983-ല്‍ വിപണിയിലെത്തിയ ഒരു പൗണ്ട് നാണയമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇവയ്ക്ക് പകരമായി പുതിയ ഒരു പൗണ്ട് നാണയങ്ങള്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിപണിയിലിറക്കിയിരുന്നു.

നാണയനിരോധനം നിലവില്‍ വരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കുമ്പോഴും കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള നാണയങ്ങള്‍ വിപണിയില്‍ വിനിമയം ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനിമയത്തിലുണ്ടായിരുന്ന 120 കോടി നാണയങ്ങളില്‍ 45 കോടി നാണയങ്ങള്‍ എങ്കിലും ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നാണ് സര്‍ക്കാര്‍ നിഗമനം.
തിങ്കളാഴ്ച്ച മുതല്‍ നാണയങ്ങളുടെ നിയമസാധുത ഇല്ലാതെയാവുന്നുവെങ്കിലും പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപരസ്ഥാപനങ്ങളിലും നാണയങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനിമയത്തിനുള്ള അംഗീകാരം നഷ്ടപ്പെടുമെങ്കിലും ഞായറാഴ്ച്ച കഴിഞ്ഞു നാണയങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം എന്നതിനാലാണ് കച്ചവടസ്ഥാപനങ്ങള്‍ ഇവ സ്വീകരിക്കുന്നത്.