പത്മപ്രഭാ പുരസ്കാരം കവി പ്രഭാവര്‍മയ്ക്ക്

0
54

കൊച്ചി : ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരം കവി പ്രഭാവര്‍മയ്ക്ക്. 75000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എം മുകുന്ദന്‍ അധ്യക്ഷനും വി മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിനായി പ്രഭാവര്‍മയെ തിരഞ്ഞെടുത്തത്.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം എന്നിവ പ്രഭാവര്‍മ നേടിയിട്ടുണ്ട്.