ഫ്രൈഡ് ചിക്കന്‍ കറി

0
191

 

ചേരുവകള്‍

ചിക്കന്‍ – ഒരു കിലോ
സവാള – 2 കിലോ
തക്കാളി – 500 ഗ്രാം
പച്ചമുളക് – 50 ഗ്രാം
വെളുത്തുള്ളി – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
കുരുമുളക് – 50 ഗ്രാം
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
ചിക്കന്‍ മസാല – അമ്പത് ഗ്രാം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്

ചിക്കന്‍ ഫ്രൈ ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മസാല – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്) – ഒരു ടീസ്പൂണ്‍
ഇഞ്ചി (ചതച്ചത്) – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ലിറ്റര്‍
ഉപ്പ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

ചിക്കന്‍ ഫ്രൈ ചെയ്യാനാവശ്യമായ ചേരുവകളെല്ലാം യോജിപ്പിച്ചുവെക്കുക. കഷണങ്ങളാക്കിയ ചിക്കന്‍ ഒരു മണിക്കൂര്‍ നേരം ഈ മിശ്രിതത്തില്‍ മുക്കിവെക്കുക. അതിനുശേഷം എണ്ണയില്‍ വറുത്തുകോരിയെടുക്കുക.

ഒരു ഫ്രൈ പാന്‍ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച ശേഷം അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ച് അതിലേക്ക് ഇടുക. ഇത് ഒന്ന് നിറം മാറുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേര്‍ത്ത് വഴറ്റുക. സവാള നന്നായി വഴറ്റിയ ശേഷം തക്കാളി, കറിവേപ്പില എന്നിവയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, മുളക്‌പൊടി, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ടും ഫ്രൈ ചെയ്ത ചിക്കനും പ്രെഷര്‍ കുക്കറിലാക്കി 2 വിസില്‍ കേള്‍പ്പിക്കുകയ. ഫ്രൈഡ് ചിക്കന്‍ കറി റെഡി.